മോഷ്ടിച്ച സ്വർണ്ണം പണയം വെച്ച് വെള്ളമടിച്ച് റോഡിൽ കിടന്നു, ബോധം വന്നു കണ്ണുതുറന്നപ്പോൾ കണ്ടത് ചുറ്റിലും പൊലീസുകാരെ…

 തൃശൂര്‍: ഒല്ലൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.ഒല്ലൂര്‍ മരത്താക്കര ചൂണ്ടയില്‍വീട്ടില്‍ സോഡാബാബു എന്നറിയപ്പെടുന്ന ബാബുരാജുവാണ് (40) അറസ്റ്റിലായത്.

വെള്ളിയാഴ്ച ഒരു വീട്ടില്‍നിന്ന് രണ്ടുപവന്‍ മാലയും മൊബൈല്‍ ഫോണും ‘മോഷ്ടിച്ച ഇയാള്‍ വടക്കഞ്ചേരിയിലെത്തി. തുടര്‍ന്ന് മാല ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയംവച്ചു. കാശും വാങ്ങി പുറത്തിറങ്ങിയ ബാബു രണ്ടെണ്ണം വീശി, ബോധം പോയി റോഡരികില്‍ കിടന്നുറങ്ങി. പിറ്റേദിവസം രാവിലെയോടെ വടക്കഞ്ചേരി ടി. ബി. ജംഗ്ഷനടുത്ത് ഇയാളെ നാട്ടുകാര്‍ ബോധമില്ലാതെ കിടക്കുന്നത് കണ്ടു.

തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്തൊക്കെ മോഷ്ടിച്ചുവെന്ന് പൊലീസ് ചോദിച്ചപ്പോള്‍ ഇയാള്‍ കൃത്യമായി പറഞ്ഞു കൊടുത്തു. പണയംവച്ച മാലയും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ബാബുരാജ് മുന്‍പും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget