റഷ്യയുടെ കോവിഡ് വാക്സിൻ നാളെ (ബുധനാഴ്ച്ച) എത്തും; മരുന്ന് ഫലിച്ചില്ലെങ്കിൽ തിരിച്ചടിയായേക്കുമെന്ന് ആശങ്ക



ന്യൂഡല്‍ഹി: കോവിഡിനെതിരെ റഷ്യയുടെ വാക്‌സിന്‍ നാളെ പുറത്തിറങ്ങാനിരിക്കെ മരുന്ന് ഫലിച്ചില്ലെങ്കില്‍ നേരിടേണ്ടി വരുന്നത് കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയില്‍ ലോകാരോഗ്യ സംഘടനയും. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ പറയുന്നുണ്ട്.

നാളെ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വര്‍ധിപ്പിച്ചേക്കുമെന്നതിനാല്‍ നിര്‍ദിഷ്ട വാക്‌സി ഏതുതരം ആന്റിബോഡികളാണ് ഉല്‍പാദിപ്പിക്കുകയെന്നതു അറിഞ്ഞിരിക്കണമെന്നും റഷ്യന്‍ വൈറോളജിസ്റ്റ് പറയുന്നു.

ഗവേഷണത്തിന് അതിവേഗ നടപടികളാണ് റഷ്യ സ്വീകരിച്ചതെന്നു തുടക്കം മുതല്‍ വിമര്‍ശനമുണ്ട്. എന്നാല്‍, സുരക്ഷയെക്കുറിച്ചു സംശയമുള്ള ഒരു വാക്‌സീനും ഇന്നവേരെ റഷ്യന്‍ വിപണിയിലെത്തിയിട്ടില്ലെന്ന് റഷ്യയുടെ ആരോഗ്യപാലന സംവിധാനങ്ങളുടെ തലപ്പത്തുള്ള അന്ന പോപ്‌വ പറഞ്ഞു.

കോവിഡ് മഹാമാരിക്കെതിരെ ഒത്തൊരുമിച്ചുള്ള പ്രതിരോധം ലക്ഷ്യമിട്ടു രൂപീകരിച്ച ആക്‌സസ് ടു കോവിഡ് ടൂള്‍സ് ആക്‌സിലറേറ്ററിനു (എസിടി ആക്‌സിലറേറ്റര്‍) കീഴിലാണ് കോവാക്‌സിന്റെ പ്രവര്‍ത്തനം.

Ετικέτες

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget