ഐസ്ക്രീമിൽ എലിവിഷം നൽകി കൊല്ലാൻ ശ്രമിച്ച ഇരുപത്തിരണ്ട്കാരനെ കുടുക്കിയത് ഡോക്ടർമാരുടെ നിർണ്ണായക കണ്ടെത്തൽ


കാസര്‍കോടിനെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു വ്യാഴാഴ്ച കാസര്‍കോട്നിന്നും പുറത്തുവന്നത്. ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ 16 കാരി മരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബത്തെ മുഴുവന്‍ ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത് ഇരുപത്തിരണ്ടു വയസുള്ള മകന്‍. ഇയാളെ കുടുക്കിയത് ഡോക്ടര്‍മാരുടെ നിര്‍ണായക കണ്ടെത്തലും. മരിച്ച ആനിയുടെ ശരീരത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതും ആല്‍ബിന്‍ വിഷബാധയേറ്റിട്ടില്ലെന്ന് ഡോക്ടര്‍മാരുടെ കണ്ടെത്തലുമാണ് ആല്‍ബിനെ കുടുക്കിയത്. ഈ മാസം അഞ്ചിനാണ് ഛര്‍ദ്ദിയെത്തുടര്‍ന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന, ആല്‍ബിന്റെ സഹോദരി ആനി ബെന്നി മരിച്ചത്. ആഗസ്റ്റ് ആറിന് ആനിയുടെ അച്ഛന്‍ ബെന്നിയും അമ്മ ബെസിയും ഛര്‍ദ്ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം.

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget