ഇടുക്കിയിൽ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപോയി , പീരുമേട്ടിലും ഉരുൾപൊട്ടൽ


ഇടുക്കി ഏലപ്പാറ–വാഗമണ്‍ റൂട്ടില്‍ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി. രണ്ട് യുവാക്കള്‍ കാറിലുണ്ടായിരുന്നു. പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾ പൊട്ടി. കോഴിക്കാനം,അണ്ണൻതമ്പി മല,  മേമല എന്നിവിടങ്ങളിലെ  തോട്ടങ്ങളില്‍ ഉരുള്‍പൊട്ടിയതോടെ ഏലപ്പാറ  തോട്ടിലേക്ക് വെളളം ഇരമ്പി എത്തുകയായിരുന്നു. തോട്  കരകവിഞ്ഞ് ഏലപ്പാറ  ജംക്‌ഷനിൽ 3 അടി വെളളം ഉയർന്നു.  വൻ തോതിൽ മണ്ണ്  ഒഴുകിയെത്തിയതോടെ  കെ.കെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു . അപകടാവസ്ഥയിലായ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.  

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മലപ്പുറത്ത് നാളെ െറഡ് അലര്‍ട്ട്.  എറണാകുളം മുതല്‍ വടക്കോട്ടുളള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് തിരുവനന്തപുരം ആര്യനാട്  കെഎസ്ഇബി ജീവനക്കാരന് മരിച്ചു.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം.  മലപ്പുറത്ത് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുളള സ്ഥലങ്ങളില്‍ ആളുകള്‍ തുടരാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇന്നുപുലര്‍ച്ച മിക്ക ജില്ലകളിലും പെയ്ത കനത്ത മഴ വ്യാപകമായ നാശമുണ്ടാക്കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലും മലബാറിലെ ജില്ലകളിലും കനത്ത മഴയുണ്ടായത്.  മാനന്തവാടിയില്‍ 19 സെന്റീമീറ്ററും വൈത്തിരിയില്‍ 18 സെന്റീമീറ്ററും മഴ പെയ്തു. നിലമ്പൂരില്‍10 സെന്റീമീറ്ററും മഴ ലഭിച്ചു.


കിഴക്കന്‍ മലയോരമേഖലയിലാണ് നാശനഷ്ടങ്ങള്‍ ഏറെയുണ്ടായത്. തിരുവനന്തപുരത്ത് ആര്യനാട്, ഉഴമലയ്ക്കല്‍ മേഖലയിലാണ് കാറ്റ് നാശമുണ്ടാക്കിയത്. ഓഫിസിലിലേക്കുളള സ്കൂട്ടര്‍ യാത്രയ്ക്കിടെ കൂറ്റന്‍ ആഞ്ഞിലി വീണാണ് കെ.എസ്.ഇ ബി ജീവനക്കാരന്‍ അജയകുമാര്‍ മരിച്ചത്. മരം മുറിച്ചുനീക്കി അജയകുമാറിനെ ഉടന്‍ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. 

കൊല്ലത്ത്  പുലര്‍ച്ചെയുണ്ടായ കാറ്റില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകിവീണു. വൈദ്യുത ലൈനുകളും വീടുകളും തകര്‍ന്നു. അഞ്ചല്‍, ഏരൂര്‍, തെന്‍മല, ആര്യങ്കാവ് മേഖലയിലാണ് നഷ്ടങ്ങളേറെയും.15 മിനിറ്റോളം  കാറ്റുനീണ്ടുനിന്നു. സദാനന്തപുരത്തും തൃക്കണ്ണമംഗലത്തും എം.സി റോഡില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. 

തൃശൂര്‍ ചാലക്കുടിയില്‍ ചുഴലിക്കാറ്റ് വന്‍നാശമുണ്ടാക്കി. പരിയാരം നൂതരണിയിലാണ് ചുഴലിക്കാറ്റ് ഏറെ നാശമുണ്ടാക്കിയത്. മരവും വൈദ്യുതി പോസ്റ്റുകളും വീണ് വ്യാപകമായി ഗതാഗതതടസമുണ്ടായി. പലയിടത്തും കടല്‍ പ്രക്ഷുബ്ധമാണ്. ചെല്ലാനത്ത് ഗന്ധുപറമ്പ് മുതല്‍ ഫോര്‍ട്ടുകൊച്ചി മേഖലയിലെ സൗദി മാനാശേരിവരെയാണ് കടല്‍ കയറി.

   

Post a comment

[facebook][blogger]

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget