Latest Post

എറണാകുളം; കോവിഡ് -19 വ്യാപനം  ബിപിസിഎൽ ചാലിക്കര  ഗേറ്റിൽ നാട്ടുകാരുടെ പ്രതിഷേധം.  ആയിരങ്ങൾ  ജോലി ചെയ്യുന്നയിടത്തു  വ്യാപനം  നടന്നിട്ടുണ്ട്.  ഭരണകൂടങ്ങൾ വ്യാപനം മറച്ചു വെച്ചുക്കുന്നു , പോസിറ്റീവ് ഉള്ള  ലേബർ ക്യാമ്പിൽ നിന്നും തൊഴിലാളികൾ കയറുന്നു,   അതിഥി തൊഴിലാളികകളും കോവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെ സാമൂഹിക അകലം ഇല്ലാതെയും കയറുന്നു,   അന്യ സംസ്ഥാന വാഹനങ്ങളും  ദിവസേന വന്നു പോകുന്നു,  നാട്ടുകാരുടെ  സുരക്ഷ ഭീഷണി ആണെന്നും ആരോപണം ഉണ്ട്.. 


 കഴിഞ്ഞ രണ്ടു ആഴ്ച്ച ആയി തൊഴിലാളികളിൽ  കോവിഡ് സ്ഥിതികരിച്ചിരുന്നു. വാരിക്കോലിയിലെ  തൊഴിലാളികൾ  താമസിച്ചിരുന്ന കെട്ടിടത്തിലെ കടകൾ മാക്രോ കോൺടൈന്മെന്റ് സോൺ ആക്കിയിരുന്നു. എങ്കിലും അവിടുന്ന് മറ്റു തൊഴിലാളികൾ ജോലിക്ക് കയറി എന്നും പറയുന്നു. 
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല,  സാമൂഹിക അകലം ഇല്ല,  ശരീരത്തിൽ താപം അളക്കുന്ന  ഐ ആർ  സ്കെന്നെറുകളും  പ്രവർത്തനരഹിതം ആണെന്ന്  തൊഴിലാളികളും പറഞ്ഞു. 
സമീപ പഞ്ചായത്തുകളിൽ നിന്നും ആയിരങ്ങൾ ജോലിക്ക് കയറുന്നുണ്ട്.  വ്യാപനം നടന്നിട്ടുണ്ടെങ്കിൽ അത് പ്രതിഷിക്കുന്നതിലും അപ്പുറം ആയിരിക്കും.  ദിവസേന ഇരുപത്തഞ്ചിൽ അധികം  കൊറോണ പോസറ്റീവ് ഉണ്ടെന്നും അതൊക്കെ മറച്ചു വെക്കുക ആണെന്നും നാട്ടുകാർ. 
കഴിഞ്ഞ  ഒരുമണിക്കൂർ ആയിട്ട് അധികാരികളോ പോലീസ് വന്നിട്ടില്ല.  പ്രതിപക്ഷ സമരങ്ങളെ  മരണത്തിന്റെ വ്യപാരികൾ ആക്കുമ്പോൾ ഇങ്ങനെ ചെയ്യുന്ന ഭരണകൂടത്തെ എന്ത് വിളിക്കണം.  പല കോൺടൈന്മെന്റ് സോണുകളിൽ നിന്നും തൊഴിലാളികൾ വരുന്നുണ്ട്.  കൊറോണ പോസിറ്റീവ് സ്ഥിതികരിച്ച ലേബർ ക്യാപ്‌ളമ്പുകളിൽ നിന്നും തൊഴിലാളികൾ വരുന്നുണ്ട്. ഇതെല്ലാം ഉണ്ടായിട്ടും ഒരു പ്രമുഖ മാധ്യമങ്ങൾ പോലും വന്നു റിപ്പോർട്ട്‌ ചെയ്യുന്നില്ല. 


കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണാടിവെളിച്ചത്ത് നിർമാണത്തിനിടെ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കെട്ടിടം തകർന്ന് വീണു. പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീമിന്‍റെ നിർമാണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 
കെട്ടിടത്തിന്‍റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ആഗസ്റ്റ് മൂന്നിനായിരുന്നു കണ്ണാടിവെളിച്ചത്തെ അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത് .

Source :- Jaihind 

സംസ്ഥാന സര്‍ക്കാരിന്റ ഇ-ബസ് നിര്‍മാണ പദ്ധതി അനിശ്ചിതത്വത്തില്‍. സാധ്യതാപഠനത്തില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ [pwc] ഒഴിവാക്കിയതിന് പിന്നാലെ മുതല്‍ മുടക്കാനെത്തിയ സ്വിസ് കമ്പനിയായ ഹെസും പദ്ധതിയില്‍ നിന്ന് പിന്‍മാറിയ മട്ടാണ്. പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വ്യവസായ വകുപ്പോ ഗതാഗതവകുപ്പോ ഇപ്പോള്‍ തയാറാകുന്നില്ലെന്നതും ശ്രദ്ധേയം.
എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ധനവകുപ്പ് വിസമ്മതിച്ചതോടെ തുടക്കത്തിലെ പദ്ധതി പാളി. ഇതിന് പിന്നാലെയാണ് സാധ്യത പഠിക്കാന്‍ ഏല്‍പിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍.
അതേസമയം വ്യവസായവകുപ്പിനെ സഹായിക്കുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളുവെന്ന് ഗതാഗതവകുപ്പ് പറയുന്നു. ഇതോടെ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച നിലയിലായി. രണ്ടുവര്‍ഷം മുമ്പ് എറണാകുളത്ത് നടന്ന എക്സ്പോയിലാണ് വൈദ്യുതി ബസ് നിര്‍മാണത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് ഹെസ് എത്തിയത്. കേരള ഓട്ടോ മൊബൈല്‍സുമായി ചേര്‍ന്ന് നിര്‍മിക്കുന്ന മൂവായിരത്തോളം ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാമെന്ന നിഗമനത്തിലാണ് പ്രാഥമിക ധാരണപത്രം ഒപ്പിട്ടത്. അന്ന് ഒപ്പിട്ടതും  വലിയ വിവാദം ഉണ്ടായിരുന്നു.  ഒപ്പിട്ടതിനെ പറ്റി അറിയില്ല എന്ന് ഗതാഗത മന്ത്രിയുടെ  പരാമർശം. 
എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഈ ആവേശം ഗതാഗതവകുപ്പിനോ വ്യവസായ വകുപ്പിനോ ഇപ്പോഴില്ല. വിവാദങ്ങളുയര്‍ന്നതോടെ പദ്ധതിയുെട സാധ്യതപഠനത്തില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ ഒഴിവാക്കി. മുതല്‍ മുടക്കാനെത്തിയ സ്വിറ്റ്സര്‍ലന്‍ഡ് കമ്പനിയായ ഹെസും പിന്‍മാറിയ മട്ടാണ്. ഹെസുമായി ധാരണപത്രം ഒപ്പിട്ട കേരള ഓട്ടൊ മൊബൈല്‍സിനും വ്യവസായ വകുപ്പിനും പദ്ധതിയുമായി മുന്നോട്ടു പോകുന്നതില്‍ താല്‍പര്യമില്ല. ഗതാഗതവകുപ്പിന്റ പദ്ധതിയാണിതെന്നും തങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെന്നുമാണ് വ്യവസായവകുപ്പ് സെക്രട്ടറിയുടെ വിശദീകരണം.

തിരുവനന്തപുരം : കെ .സ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് താമസിക്കുന്നത് തിരുവനന്തപുരത്താണ്
സമരത്തിനിടെ  പരിക്ക് പറ്റി അഡ്മിറ്റ് ആയപ്പോൾ തന്റെ സഹപ്രവർത്തകർ കൊടുത്ത പേരും അഡ്രസും ആണ്
സ്വന്തം പേരിൽ തന്നെയാണ് കോവിഡ് ടെസ്റ്റ് നടത്തിയതും സ്വന്തം ഫോൺ നമ്പറുംകൊടുത്തു  തിരുവനന്തപുരത്തെ ലോക്കൽ അഡ്രസ്സ് കൊടുത്തതാണ് വ്യാജ പ്രചാരണത്തിൽ പറയുന്ന പൊലെ ഒളിവിൽ ഒന്നും അഭി പോയിട്ടില്ല, ആൾമാറാട്ടം നടത്തിയിട്ടുമില്ല എത്രയും പെട്ടെന്ന് പ്രിയപ്പെട്ടവൻ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകൻ ബാഹുല്  പ്രതികരിച്ചു. ബഹുലിന്റെ  റിസൾട്ട്‌ നെഗറ്റീവ് ആണ്.. 
അഭിജിത്തിന്റെ പ്രതികരണം ;
പ്രിയപ്പെട്ടവരെ, 
ചില സഹപ്രവർത്തകർക്ക് കോവിഡ് പോസിറ്റീവായതിനാൽ കഴിഞ്ഞ ആറ് ദിവസമായി സെൽഫ് ക്വോറൻ്റയിനിലാണ്. പോത്തൻകോട് പഞ്ചായത്തിലെ ആളൊഴിഞ്ഞ വീട്ടിലാണ് ക്വോറൻ്റയിൻ ഇരിക്കുന്നത്. ഇന്ന് രാവിലെ ചെറിയ തൊണ്ടവേദനയുണ്ടായപ്പോൾ സഹപ്രവർത്തകൻ ബാഹുൽ കൃഷ്ണയ്ക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്ക് കോവിഡ്  പോസിറ്റീവാണ്. ബാഹുലിന് നെഗറ്റീവും.

ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാൽ മറ്റ് സമ്പർക്കങ്ങൾ ഇല്ല. എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി സുരക്ഷിതരാവാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇന്നു രാത്രിയിൽ ഒരു ചാനലിൽ നിന്ന് ഫോൺ കോൾ വന്നു. വ്യാജ അഡ്രസ്സിൽ ഞാൻ ടെസ്റ്റ് നടത്തി എന്ന് പരാതി ഉണ്ടെന്നായിരുന്നു ആരോപണം. ലൈവ് ആയി കണക്ട് ചെയ്ത സംഭാഷണത്തിനിടെ അവതാരകൻ ആരോപണങ്ങൾ ഓരോന്നായി ചോദിച്ചു. എല്ലാത്തിനും ഞാൻ മറുപടി നൽകി. അതിനിടെ അദ്ദേഹം ചോദിച്ചു, അഭിജിത്ത് ആയ താങ്കൾ എന്തിനാണ് കെ.എം അഭി എന്ന് പേര് നൽകിയതെന്ന്. 

സത്യത്തിൽ ഞാനും സഹഭാരവാഹിയായ ബാഹുലും ഒരുമിച്ചാണ് ടെസ്റ്റിന് പോയത്. സ്വദേശം ആയതുകൊണ്ട് ബാഹുൽ ആണ്‌ എല്ലാം ചെയ്തത്. സെൻസേഷൻ ആവണ്ടാ എന്ന് കരുതിയാവും കെ.എം അഭി എന്ന് നൽകിയത് എന്ന് ഞാൻ ചാനലിൽ സംശയം പ്രകടിപ്പിച്ചു. ചാനലിന്റെ കോൾ കഴിഞ്ഞ ഉടനെ ഞാൻ ബാഹുലിനെ വിളിച്ചു. നീ പേര് തെറ്റിച്ചാണോ നൽകിയത് എന്ന് ചോദിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നൽകേണ്ട കാര്യം എന്താണ്?  അങ്ങനെ എങ്കിൽ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകൾ നൽകിയാൽ മതിയായിരുന്നില്ലേ?  അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലർ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നൽകുന്നത്?  അത്‌ അവരുടെ ഭാഗത്ത് വന്ന ക്ലറിക്കൽ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുൽ പറഞ്ഞത്.

ബാഹുലിന്റേയും ഞാൻ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകൾ ആണ്‌ ടെസ്റ്റ്‌ ചെയ്ത സ്ഥലത്ത് നൽകിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവർത്തകർ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാത്തതിനാൽ 'ആരോഗ്യപ്രവർത്തകരെ' അറിയിച്ചുകൊണ്ട്  ഇതേ വീട്ടിൽ ഞാൻ കഴിയുകയാണ്. എന്നിട്ടും എന്നെ കാണാൻ ഇല്ലെന്നും കള്ള മേൽവിലാസം നൽകിയെന്നും വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ  പടച്ചുവിടുകയാണ്.

പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും... ഈ സർക്കാരിലെ ചില വകുപ്പുകൾക്കും കാണും... ഇല്ലാകഥകൾ കൊട്ടി ആഘോഷിക്കാൻ ചില മാധ്യമങ്ങൾക്കും ഉത്സാഹം ഉണ്ടാകും.... അപ്പോഴും ഓർക്കേണ്ടത് ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്‌ എന്നത് മാത്രമാണ്...ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. മാനസികമായി കൂടി തകർക്കരുത്.

പാലാരിവട്ടം മേൽപ്പാലം ഇങ്ങനെ തകർക്കും കൊച്ചിയിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ തകർത്തു പൊടിയാക്കി അതുപോലെ നിയന്ത്രണ സ്ഫോടനത്തിലൂടെ അതോ കഷ്ണങ്ങളാക്കി മുറിച്ചു  മാറ്റണമോ എന്ന് ഉടൻ തീരുമാനം ഉണ്ടാകും.
60 നില ഫ്ലാറ്റുകൾ ഒരു കുഴപ്പവുമില്ലാതെ തകർക്കാമെന്ന് കൊച്ചിയിൽ തന്നെ തെളിഞ്ഞിരിക്കുന്നു പാലാരിവട്ടം പാലവും അതേ രീതിയിൽ തകർക്കാനാണ് ആലോചന പാലം ഉടനെ പൊളിച്ചു പണിയണമെന്ന് കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം തിരക്കേറിയ നഗരത്തിൽ ഗതാഗത കുരുക്ക് കുറയ്ക്കാൻ സ്ഫോടനം മാർഗ്ഗമാണ് ഭേദമെന്ന് സാങ്കേതിക വിദഗ്ധരുടെ പക്ഷം ഈ കാര്യത്തിൽ മെട്രോമാൻ ശ്രീധരൻ ആയിരിക്കും അന്തിമതീരുമാനം.
42 മീറ്റർ മാത്രം നീളമുള്ള മേൽപ്പാലം ആണ് പൊളിച്ച് നീക്കേണ്ടത്  അതിനുപുറമേ ഹൈഡ്രോളിക് ബ്രേക്കർ, പൊളിച്ചു നീക്കൽ ,കെമിക്കൽ ബ്ലാസ്റ്റിംഗ് തുടങ്ങിയ മാർഗങ്ങളാണ് പാലം ഇല്ലാതാക്കാനുള്ള ഇതര മാർഗങ്ങൾ. പാലത്തിൻറെ ഭാഗം കഷണങ്ങളാക്കി മുറിച്ച് ക്രെയിൻ ഉപയോഗിച്ച് വലിയ ലോറികളിൽ കൊണ്ടു പോവുകയാണ് ഒരു മാർഗ്ഗം.
ഇതിന് കുറഞ്ഞത് ഒരു മാസം എടുക്കേണ്ടിവരും ഒന്നര മാസത്തോളം ഗതാഗതം  തടസ്സപ്പെടും. എന്നാൽ വലിയ ശബ്ദമോ വലിയ പൊടിയോ ഉണ്ടാകില്ല എന്നതാണ് മുറിച്ചുമാറ്റുന്നത് കൊണ്ടുള്ള നേട്ടം. പാലത്തിൻറെ തൂണും അടിത്തറയും ബലവത്താണെന്ന്  ഇ ശ്രീധരൻ ഉറപ്പിച്ചാൽ മേൽത്തട്ട് മുറിച്ചുമാറ്റാൻ സാധ്യതയുള്ളൂ. പാലത്തിന്റെ മേലുള്ള 22 മീറ്റർ വീതമുള്ള 102 ഘട്ടറുകളാണ് പൊളിച്ച് നീക്കേണ്ടത്. ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് എടുക്കാൻ ആഴ്ചകൾ വേണ്ടിവരും. 750 മീറ്റർ നീളം ഉള്ള പാലത്തിന്റെ  442 മീറ്റർ പൊളിച്ചു വേണം പണിയാൻ. ഇത്രയും മാലിന്യങ്ങൾ എവിടെ കളയും എന്ന് ആശങ്ക വന്നപ്പോൾ ആണ്, ചെല്ലാനത്തു കടൽ കയറുന്ന ഭാഗങ്ങളിൽ കടൽ ഭിത്തി പണിയുന്നതിന് ഉപയോഗിക്കാം എന്ന നിർദ്ദേശവും ശ്രീധരൻ മുന്നോട്ടു വെച്ചത്. അന്തിമ തീരുമാനം ഒരാഴ്ചക്കു ഉള്ളിൽ ഉണ്ടാകും. ഈ സർക്കാരിന്റെ കാലത്ത് തന്നെ പൂർത്തിയാക്കി തങ്ങളുടെ അക്കൗണ്ടിൽ ആക്കാൻ ആണ് സർക്കാർ നീക്കം.


follow us on Facebook :

പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. വിധി ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ്. പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സർക്കാർ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
പാലം പൊളിച്ച് പണിയുന്നതിന് നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡും പാലം നിർമിക്കുന്നതിന് കൺസൽട്ടൻസി കരാർ എടുത്ത കിറ്റ്‌കോയും എതിരാണ്. പാലം പൊളിക്കാൻ സര്‍ക്കാര്‍ നടത്തുന്ന തിടുക്കം വളഞ്ഞ വഴിയിലൂടെ കാര്യം നേടുന്നതിനാണെന്ന് കിറ്റ്‌കോ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

പാലം പൊളിക്കുന്നതിനു മുമ്പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ആണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്. പാലത്തിൽ തത്സ്ഥിതി തുടരണമെന്ന് നിർദേശിച്ച് ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പുറപ്പടുവിച്ച മുൻ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ജനങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് പാലം പൊളിച്ച് പുതിയത് പണിയാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കോടതി നടപടികളെ തുടർന്ന് പാലം നിർമ്മാണം വൈകുകയാണെന്ന് കേരളം കോടതിയിൽ ചൂണ്ടിക്കാട്ടി

MKRdezign

{facebook#https://www.facebook.com/nerrekha24x7/} {twitter#https://twitter.com/nerrekha} {pinterest#https://in.pinterest.com/nerrekha/} {instagram#https://www.instagram.com/nerrekha/}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget